0
0
Read Time:1 Minute, 0 Second
ഹൈദരാബാദ് : ഗണേശോത്സവത്തോടനുബന്ധിച്ച് ഹൈദരാബാദിലെ ബാലാപ്പുർ ഗണേശ് പന്തലിൽനടന്ന ലഡ്ഡു ലേലത്തിൽ ഗണേശ് വിഗ്രഹത്തിലുണ്ടായിരുന്ന കൂറ്റൻ ലഡ്ഡുവിനുലഭിച്ചത് 30 ലക്ഷം രൂപ.
ശങ്കർ റെഡ്ഡി എന്നയാൾക്കാണ് ഈ ലഡ്ഡു ലേലത്തിൽ ലഭിച്ചത്. അദ്ദേഹം ലേലത്തിൽക്കിട്ടുന്ന തുക ഡൽഹിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും കൈമാറുമെന്ന് നേരത്തേ പ്രസ്താവിച്ചിരിക്കുന്നു.
റെക്കോഡ് വിലയ്ക്ക് ലഡ്ഡുവാങ്ങിയതുവഴി ഹൈദരാബാദ് ഗണേശോത്സവത്തിന്റെ പ്രാധാന്യം ദേശീയനേതാക്കളെ അറിയിക്കുകകൂടിയാണ് താനെന്ന് റെഡ്ഡി പറഞ്ഞു.