ചെന്നൈ: ആലന്തൂർ മെട്രോ സ്റ്റേഷനിൽ അധിക ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നവീകരിച്ച പാർക്കിങ് ഏരിയ തുറന്നു. ചെന്നൈയിലെ രണ്ട് റൂട്ടുകളിലായി 54 കി.മീ. ദൂരത്തേ ക്കാണ് മെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്നത്.
പ്രതിദിനം 2.60 ലക്ഷം മുതൽ 3 ലക്ഷം വരെ ആളുകൾ ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നു ണ്ട്. യാത്രക്കാരുടെ എണ്ണം ഇനിയും വർധിപ്പിക്കുന്നതിനായി മെട്രോ റെയിൽ കോർപറേഷൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുകൂടാതെ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് ഏരിയകൾ മെച്ചപ്പെടുത്തുന്നുണ്ട്.
ഇതനുസരിച്ച് ആലന്തൂർ മെട്രോ സ്റ്റേഷനിലെ പാർക്കിങ് ഏരിയ മെച്ചപ്പെടുത്തി. ഇന്നലെ ചെന്നൈ മെട്രോ റെയിൽ ഡയറക്ടർ (സിസ്റ്റംസ് ആൻഡ് ഓപ്പറേഷൻസ്) രാജേഷ് ചതുർവേദി ഉദ്ഘാടനം ചെയ്തു.
ഈ അവസരത്തിൽ ചെന്നൈ മെട്രോ റെയിൽ പ്രോജക്ട് ഡയറക്ടർ ടി.അർച്ചുനൻ, ചീഫ് കൺസൾട്ടൻ്റ് ഗോപിനാഥ് മല്യ (ഓപ്പറേഷൻസ് ആൻഡ് മെയിൻ്റനൻസ്), അഡീഷണൽ ജനറൽ മാനേജർ എസ്. സതീഷ് പ്രഭു തുടങ്ങിയവർ പങ്കെടുത്തു.
ആലന്തൂർ മെട്രോ സ്റ്റേഷനു സമീപമുള്ള എംജിആർ പ്രതിമയ്ക്ക് പുറകിൽ സ്റ്റേഷൻ്റെ മറുവശത്ത് പുതുതായി നവീകരിച്ച പാർക്കിങ് സ്ഥലം പേവർ ബ്ലോക്കുകൾ ഉപയോഗിച്ച് നവീകരിച്ചട്ടുണ്ടെന്നും നിലവിൽ 300 ഇരുചക്രവാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാമെന്നും ചെന്നൈ മെട്രോ റെയിൽ കോർപറേഷൻ അധികൃതർ പറഞ്ഞു ,
300 ഇരുചക്രവാഹനങ്ങൾക്കും 180 നാലുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം. കൂടുതൽ യാത്രക്കാരെ മെട്രോറെയിൽ സർവീസുകൾ എളുപ്പത്തിൽ ഉപയോഗിക്കാൻ ഇത് പ്രോത്സാഹിപ്പിക്കും. ഇപ്രകാരം അവർ പറഞ്ഞു.