0
0
Read Time:1 Minute, 8 Second
ചെന്നൈ: ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രി. പദവിയുടെ കാര്യത്തിൽ തമിഴ്നാട് രാജ് ഭവനിൽ നിന്ന് സ്ഥിരീകരണമെത്തി.
ഇന്ന് ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഉച്ചയ്ക്ക് ശേഷം 3:30 ന് രാജ്ഭവനിൽ വച്ചാകും സത്യപ്രതിജ്ഞ.
കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് നിലവിൽ ഉദയനിധി സ്റ്റാലിൻ.
ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ടെന്ന് സമ്മതിക്കുമ്പോഴും സമയമായില്ലെന്നായിരുന്നു നേരത്തെ നിലപാട് എടുത്തിരുന്നത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഇപ്പോഴത്തെ നീക്കം. 2026 ൽ തമിഴ്നാട് തിരഞ്ഞെടുപ്പ് നടക്കുക.