Read Time:59 Second
തിരുവനന്തപുരം: കേരളത്തിൽ ആവർത്തിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന കണ്ടെത്തിയ രോഗം കൂടിയാണിത്.
എന്നിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ കേരളത്തിനാകുന്നില്ല എന്നത് പ്രതിസന്ധിയാണ്.