കനത്തമഴ അവസാനിച്ചതോടെ പുതുച്ചേരിയിൽ ജനജീവിതം സാധാരണനിലയിലേക്ക്

0 0
Read Time:1 Minute, 13 Second

ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനൊപ്പം പെയ്ത കനത്തമഴ അവസാനിച്ചതോടെ പുതുച്ചേരിയിൽ ജനജീവിതം സാധാരണനിലയിലേക്ക്.

കഴിഞ്ഞദിവസം വെള്ളപ്പൊക്കത്തിലായ പല സ്ഥലങ്ങളിൽനിന്നും വെള്ളമിറങ്ങി. റോഡുകളിലെ വെള്ളക്കെട്ടുകളും ശമിച്ചതോടെ ഗതാഗതം സാധാരണ ഗതിയിലായി.

വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. വൈദ്യുതിവിതരണം 90 ശതമാനത്തോളം പുനഃസ്ഥാപിച്ചു. ദുരിതാശ്വാസക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് പോയി ത്തുടങ്ങി.

മുഖ്യമന്ത്രി എൻ. രംഗസാമി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതാശ്വാസ സഹായങ്ങളും പ്രഖ്യാപിച്ചു.

കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ പുതുച്ചേരിയിലെയും കാരയ്ക്കലിലെയും കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായം നൽകും.

രണ്ട് മേഖലയിലെയും റേഷൻകാർഡ് ഉടമകൾക്ക് പണം ലഭിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts