Read Time:42 Second
ബെംഗളൂരു : നാളെ മുതൽ നഗരത്തിൽ മഴ വീണ്ടും ആരംഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം.നാളെ മിതമായ രീതിയിലുള്ള മഴ മാത്രമേ നഗരത്തിൽ ചെയ്യുകയുള്ളൂ എന്നാൽ തുടർന്ന് വരുന്ന ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം.
13 ന് തീരദേശ കർണാടകയിലും കനത്തമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രചനമുണ്ട്.
അതേ സമയം നഗരത്തിലെ തണുപ്പ് അതേ പോലെ തുടരുകയാണ്. ഇന്ന് നഗരത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 19°C ആണ്.