ബെംഗളൂരു: ശിവമൊഗ്ഗയിൽ നബിദിന റാലിക്ക് നേരെ കല്ലേറിഞ്ഞ കേസിൽ 40 പേർ അറസ്റ്റിൽ.
നഗരത്തിലെ ശാന്തിനഗറിനടുത്തുള്ള റാഗിഗുഡ്ഡ പ്രദേശത്ത് ഞായറാഴ്ച നടന്ന റാലിക്കിടെയാണ് അക്രമം നടന്നത്.
സംഭവത്തെ തുടര്‍ന്ന് ഐപിസി സെക്ഷൻ 144 പ്രകാരം നഗരത്തില്‍ അധികൃതര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കല്ലേറില്‍ ചില വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും പോലീസിന് നേരെയും കല്ലെറിഞ്ഞതായും എല്ലാവരോടും പരാതി നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവമൊഗ്ഗ പോലീസ് സൂപ്രണ്ട് ജികെ മിഥുൻ കുമാര്‍ പറഞ്ഞു
റാപിഡ് ആക്ഷൻ ഫോഴ്സ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. പോലീസ് ലാത്തി ചാര്‍ജും നടത്തിയിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ പോലീസുദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും എസ് പി അറിയിച്ചു.
കിംവദന്തികള്‍ക്ക് ആരും ചെവികൊടുക്കരുതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ് പോലീസ്.