ബെംഗളൂരു: രാജാജി നഗർ മെട്രോ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാർ കാരണം നമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു.
തുടർന്ന് നമ്മ മെട്രോ യാത്രക്കാർക്ക് നാഗസന്ദ്ര മുതൽ യശ്വന്ത്പൂർ, മന്ത്രി സ്ക്വയർ മെട്രോ സ്റ്റേഷനുകൾ എന്നിവയ്ക്കിടയിലും സാമ്പിഗെ റോഡ് മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനുകളിലേക്കുമുള്ള ഗ്രീൻ ലൈനിലുള്ള മെട്രോ ട്രെയിൻ സർവീസുകൾ ബി.എം.ആർ.സി.എൽ ലഭ്യമാക്കി.
In addition to earlier tweet regarding metro train operations in Green line , single line operations are being done between Yeshwanthpur to Mantri Square Sampige road metro stations to reduce the inconvenience to metro passengers. FKI
— ನಮ್ಮ ಮೆಟ್ರೋ (@OfficialBMRCL) October 3, 2023
നമ്മ മെട്രോ തങ്ങളുടെ സമൂഹമാധ്യമത്തിലൂടെയാണ് ഗ്രീൻ ലൈനിലെ മെട്രോ സർവീസ് തടസ്സപ്പെട്ട വിവരം അറിയിച്ചത്.
കൂടാതെ യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.