ബെംഗളൂരു: ഗണേശോത്സവത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീത് നല്കി ബസവരാജ് ബൊമ്മെ.
ഹിന്ദു വികാരം വ്രണപ്പെടുത്തിയാല്‍ മിണ്ടാതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.
ഞങ്ങളുടെ ഞരമ്പുകളിലൂടെ ഓടുന്നത് മഹത്തായ സനാതന ധര്‍മ്മമാണ് ബസവരാജ് ബൊമ്മൈ പറഞ്ഞു. .
ഞങ്ങളുടെ സനാതനധര്‍മ്മത്തെ മലേറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ? ഞങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കില്ല -അദ്ദേഹം താക്കീത് ചെയ്തു.
ഹാവേരി ജില്ലയില്‍ ബങ്കാപൂരില് ഹിന്ദു ജാഗൃതി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഗണേശ ഉത്സവം തടയാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും ക്ഷേമം ഉയര്‍ത്താന്‍ ശ്രമിക്കുന്ന സനാതനധര്മ്മത്തിലാണ് ഞങ്ങള്‍ ഉള്‍പ്പെടുന്നത്.
പാകിസ്ഥാനിലെയോ അഫ്ഗാനിസ്ഥാനിലെയോ പോലെയല്ല, എല്ലാ മതങ്ങളില്‍പ്പെട്ടവരും ഭാരതത്തില്‍ ഉണ്ട്.
എല്ലാവരെയും സ്വീകരിക്കുന്ന ഈ സനാതന ധര്‍മ്മത്തെയാണ് ചിലര്‍ ഡെങ്കിപ്പനിയായും മലേറിയയുമായും താരതമ്യം ചെയ്യുന്നത് ബൊമ്മെ പറഞ്ഞു.