ബെംഗളൂരു: കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭർത്താവ് സ്വന്തം ഭാര്യയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായി യുവതിയുടെ പരാതി.
ബെംഗളൂരു സ്വദേശിനിയായ 28കാരിയാണ് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ബസവനഗുഡി വനിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
10 ലക്ഷം രൂപയും ഭാര്യയുടെ ശമ്പളവും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇവർ ഹണിമൂണിനായി തായ്ലൻഡിലേക്ക് പോയി.
അവിടെ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും അതേ രീതിയിൽ പെരുമാറാൻ ആവശ്യപ്പെടുകയും പീഡിപ്പിക്കുകയും ചെയ്തു.
മദ്യം കുടിക്കാൻ നിർബന്ധിച്ചു. ശാരീരിക ബന്ധത്തിലേർപ്പെട്ട ദൃശ്യങ്ങൾ താനറിയാതെ മൊബൈൽ ഫോണിൽ പകർത്തിയതായും ഇരയായ യുവതി പരാതിയിൽ ആരോപിച്ചു.
വിവാഹ മുമ്പ്സ്വ ന്തമായി നിർമ്മാണ കമ്പനിയുണ്ടെന്ന് ഇയാൾ കള്ള പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞപ്പോഴാണ് ഭർത്താവ് തൊഴിൽരഹിതനാണെന്ന് അറിയുന്നത്.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ല. അതിനിടെ തൻറെ ശമ്ബളം ഭർത്താവിൻറെ അക്കൗണ്ടിലേക്ക് മാറ്റാനും വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കൊണ്ടുവരാനും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തി.
പണം നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.
ബസവനഗുഡി വനിത പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.