Read Time:1 Minute, 24 Second
ലഖ്നോ: ഉത്തർപ്രദേശിലെ ബയ്റയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ.
പങ്കാളിയുമായി യുവതി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സഹോദരിമാർ കണ്ടതിന് പിന്നാലെയായിരുന്നു കൊലപാതകം.
സംഭവത്തിൽ ബയ്റയ് സ്വദേശി അഞ്ജലിയെ(20) പോലീസ് അറസ്റ്റ് ചെയ്തു. സഹോദരമായ സുരഭി (7), റോഷ്നി (4) കൊല്ലപ്പെട്ടത്.
മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. മൺവെട്ടി ഉപയോഗിച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്.
കൊലപാതകത്തിന് പിന്നാലെ ആയുധത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും രക്തം കഴുകിക്കളയുകയായിരുന്നു.
പിന്നീട് ഫോറൻസിക് വിദഗ്ദർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അഞ്ജലിയാണെന്ന് തിരിച്ചറിഞ്ഞത്.
കുടുംബത്തിലുള്ള ആരെങ്കിലും തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.