Read Time:1 Minute, 16 Second
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ നൂറ് കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ.
ചെക്ക് മാറ്റാൻ ബാങ്കിലെത്തിയപ്പോൾ ഭക്തന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത് 17 രൂപ. ആന്ധ്രയിലെ സീമാചലത്തിലാണ് സംഭവം.
സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തൻ സർപ്രൈസ് ആയി 100 കോടി ചെക്ക് നിക്ഷേപിച്ചത്.
ബോഡ്ഡെപള്ളി രാധാകഷ്ണ എന്നയാളാണ് കൊടക് മഹീന്ദ്രയുടെ ബാങ്കിൻറെ പേരിലുള്ള ചെക്കിൽ ഒപ്പിട്ടിരിക്കുന്നത്.
ചെക്ക് ലഭിച്ച ക്ഷേത്ര ഭാരവാഹികൾ അടുത്തുള്ള കൊടക് മഹീന്ദ്രയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് ശരിക്കും സർപ്രൈസായത്.
‘ഭക്തൻറെ’ അക്കൗണ്ടിൽ ആകെയുള്ളത് 17 രൂപ. സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ ഭക്തനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.