കെണി ഒരുക്കുന്നത് രാത്രികാലങ്ങളിൽ; നാട്ടിലേക്ക് പോകുന്നതിനെല്ലാം രാത്രി യാത്ര തിരഞ്ഞെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇവ ശ്രദ്ധിക്കുക

0 0
Read Time:2 Minute, 14 Second

ബെംഗളൂരു: രാത്രികാലങ്ങളിൽ മൈസൂരു – ബെംഗളൂരു ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിച്ചു കൊള്ളയടിക്കുന്ന സംഭവങ്ങൾ ഒട്ടേറെയാണ്.

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ മാത്രമല്ല ബസുകളിലും ആംബുലൻസുകളും വരെ തടഞ്ഞു നിർത്തി കൊള്ളയടിച്ച സംഭാവനകൾ ഉണ്ടായിട്ടുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം;

* ദേശീയപാതയിൽ നിന്ന് ഇടറോഡുകളിലൂടെയുള്ള യാത്ര ഒഴുവാക്കാം

* ലിഫ്റ്റിനായും മറ്റു അപരിചിതർ കൈ കാണിച്ചാൽ വാഹനം നിർത്തരുത്

* രാത്രി വൈകിയാൽ വിശ്രമത്തിനായും മറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനം നിർത്താതിരിക്കുക

* ഇരുചക്ര വാഹനങ്ങളിലെ രാത്രിയാത്ര പരമാവധി ഒഴുവാക്കാം

വിജനമായ വളവുകളും മറ്റും കേന്ദ്രീകരിച്ചാണ് കൊള്ള സംഘങ്ങളുടെ പ്രവർത്തനം. ദൂരെ നിന്നും കാണാനാകാത്ത സ്ഥലങ്ങളിലാണ് ഇക്കൂട്ടർ തിരഞ്ഞെടുക്കുന്നത്.

പുലർച്ചെയാണ് കവർച്ചയേറെയും. കുടുംബമായി യാത്ര ചെയ്യുന്നവരെയും കമിതാക്കളെയുമാണ്.

ബൈക്കുകളിലും മറ്റും റോഡിന് കുറുകെയിട്ട് അപകടം നടന്നതായി വരുത്തിയാണ് കെണിയൊരുക്കുന്നത്. ഒരാൾ റോഡിൽ കിടക്കുമ്പോൾ കൂടെയുള്ളയാൾ സഹായം തേടാനെന്ന വ്യാജേനെ വാഹനങ്ങൾ തടഞ്ഞു നിർത്തും.

ഈ നാടകം വിശ്വസിച്ച് വാഹനം നിർത്തിയാൽ ഡ്രൈവറോട് പുറത്തിറങ്ങാൻ പറയും തുടർന്ന് സമീപത്തായി പതിയിരിക്കുന്ന സംഘത്തിലെ മറ്റ് അംഗങ്ങളും രംഗത്ത് വരും.

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ തട്ടിയെടുക്കലാണ് ലക്ഷ്യം

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts