ബെംഗളൂരു: നാല് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം വടക്കുകിഴക്കൻ ബംഗളൂരുവിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ബീഹാർ സ്വദേശി ഷക്കീൽ അക്തർ സൈഫി (28) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് സെയ്ഫിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
കോഗിലു ലേഔട്ടിൽ മൂന്നാം ക്രോസ് റോഡിന് സമീപം മാർട്ടിൻ എന്നയാളുടെ പറമ്പിനുള്ളിലെ കുഴിയിലായി തള്ളിയ നിലയിലാണ് സെയ്ഫിയുടെ മൃതദേഹം കണ്ടെത്തിയത്
സമീപത്ത് താമസിച്ചിരുന്ന സൈഫിയെ അജ്ഞാതർ മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തി, കുറ്റകൃത്യം മറച്ചുവെക്കാൻ മാർട്ടിന്റെ വസ്‌തുവിൽ തള്ളിയെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്.
സെയ്ഫിയുടെ സഹോദരനാണ് ഒക്ടോബർ 12 ന് സെയ്ഫിയെ കാണാനില്ലെന്ന് പരാതി നൽകിയത്.
സംഭവത്തിൽ പോലീസ്കേ സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജോലിക്കായി ബിഹാറിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ സൈഫിയും സഹോദരനും മറ്റു ചിലരും കോഗിലു ലേഔട്ടിലും പരിസരത്തുമാണ് താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഐപിസി സെക്ഷൻ 302, 201 എന്നിവ പ്രകാരം സാമ്പിഗെഹള്ളി പോലീസ് കേസെടുത്തട്ടുണ്ട്.