ചെന്നൈ: പതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ, ഒരാളെ അറസ്റ്റുചെയ്തു.
മേട്ടുപ്പാളയം സ്വദേശിയും മെക്കാനിക്കുമായ രാഹുലിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.
മറ്റുപ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി.
വിവാഹിതയായ പെൺകുട്ടി അടുത്തിടെയായി ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണു താമസമെന്നു പോലീസ് പറയുന്നു.
ഇതിനിടെ മേട്ടുപ്പാളയം സ്വദേശിയായ ശിവനേഷ് ബാബുവുമായി അടുപ്പത്തിലാവുകയും ഇയാളുടെ നിർദേശപ്രകാരം ഒരുമാസം മുമ്പ് രാമസ്വാമിനഗറിലെ വീട്ടിലേക്കു താമസം മാറുകയും ചെയ്തതായും പറയുന്നു.
ഇവിടെവെച്ച് ശിവനേഷ് ബാബുവും സുഹൃത്ത് രാഹുലും പെൺകുട്ടിയിയെ പലതവണയായി പീഡിപ്പിച്ചെന്നും മേട്ടുപ്പാളയം വനിതാ പോലീസ് പറഞ്ഞു.
പെൺകുട്ടിയെ വീടിനു പുറത്തേക്കു കൊണ്ടുപോയി ശിവനേഷിന്റെ മറ്റു സുഹൃത്തുക്കളും പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇവർ പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നതായും പരാതിയുണ്ട്.
ഇവിടെനിന്ന് രക്ഷപ്പെട്ട പെൺകുട്ടി കഴിഞ്ഞദിവസം മേട്ടുപ്പാളയം ബസ് സ്റ്റാൻഡിലെത്തി.
തുടർന്ന് ബന്ധുക്കളെത്തി വീട്ടിലേക്കു കൊണ്ടുപോയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.