ബെംഗളൂരു: പോലീസ് പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്ത് 63കാരൻ ജീവനൊടുക്കി.
ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പൊതുമധ്യത്തില്‍ വെച്ച് ഇയാളോട് മോശമായി പെരുമാറുകയായിരുന്നു.
സംഭവത്തില്‍ ബട്കല ടൗണ്‍ എസ്.ഐക്കെതിരെ പരാതിയുമായി മരണപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ എസ്.ഐ സ്ഥലത്തെത്തുകയും 63കാരനെ പൊതുമധ്യത്തില്‍ വെച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ സഹോദരനുമായി അപകടത്തിന് ശേഷം സംസാരിച്ച് ധാരണയിലെത്തിയിരുന്നുവെങ്കിലും പോലീസുകാരന്റെ പ്രവര്‍ത്തിയില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണപ്പെട്ടയാളുടെ സഹോദരൻ ആരോപിച്ചു.
സംഭവത്തില്‍ എസ്.ഐക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ഉത്തരകന്നഡ എസ്.പി പി. വിഷ്ണുവര്ധൻ അറിയിച്ചു.