കണ്ണൂര്‍: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കൈയില്‍ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം നടത്തി.
സംഭവം മനസിലാകാത്ത പെരുമ്പാമ്പ് ആകട്ടെ യുവാവിന്റെ കഴുത്തില്‍ ചുറ്റി തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത് .
വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പെരുമ്പാമ്പുമായി ചന്ദ്രന് എന്ന യുവാവ് പെട്രോള്‍ പമ്പില്‍ എത്തിയശേഷം പാമ്പിനെ തോളത്തിട്ട് നില്ക്കുന്ന തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടതായി പെട്രോള്‍ പമ്പ് ജീവനക്കാർ പറയുന്നു.
ശേഷം പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ്, പ്രശ്നം ഭീകരമായത്. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്. തൊട്ടടുത്ത് വളപട്ടണം പുഴയാണ്.
ഇവിടെ നിന്ന് കിട്ടിയ പെരുമ്പാമ്പ് ആയിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം.