0
0
Read Time:1 Minute, 15 Second
ചെന്നൈ : കോയമ്പേട് ചന്തയിലെ പഴവിൽപ്പന കടകൾക്കുസമീപം നിർത്തിയ കാർ തീപിടിച്ചു കത്തിനശിച്ചു.
ഞായറാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.
നവരാത്രി ആഘോഷത്തിനായി പൂജാസാമഗ്രികൾ വാങ്ങാനെത്തിയ ചെട്ട്പെട്ട് സ്വദേശി പ്രിൻസ് എന്നയാളുടെ കാറാണ് കത്തിച്ചാമ്പലായത്.
ചന്തയിൽ കാർ നിർത്തിയ ശേഷം സാധനം വാങ്ങാൻ പോയതായിരുന്നു പ്രിൻസ്. പെട്ടെന്ന് കാറിൽ നിന്ന് അപായശബ്ദം മുഴങ്ങിവന്നു.
നോക്കിയപ്പോഴക്കും മുഴുവനായും കത്തി നശിച്ചിരുന്നു. മാർക്കറ്റിലെ വ്യാപാരികളും ഭയന്നോടി. പിന്നീട് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
കാറിന് സമീപം മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കോയമ്പേട് പോലീസ് അറിയിച്ചു.