മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് നേരെ വധഭീഷണി.
റിലയന്‍സ് കമ്പനിയുടെ ഈ മെയിലിലേക്കാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
’20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്’ എന്നായിരുന്നു ഈ മെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും മുകേഷ് അംബാനിക്ക് പലതവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം അംബാനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021ല്‍ മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിക്കത്തും പോലീസ് കണ്ടെടുത്തിരുന്നു.
ഇതൊരു ട്രെയ്ലര് മാത്രമാണെന്നായിരുന്നു അന്ന് കത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.