ബെംഗളൂരു: കുടകിൽ അപൂർവ്വയിനം പല്ലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊമോഡോ പല്ലിയെയാണ് ഡ്രാഗൺ കണ്ടെത്തിയത്.
കുടകിലെ പൊന്നമ്പേട്ട് താലൂക്കിലെ കുന്ദ ഗ്രാമത്തിലാണ് പല്ലിയെ കണ്ടെത്തിയത്.
കൊടണ്ടേര ഗ്രാമവാസിയായ ദിലീപിന്റെ വീടിനടുത്താണ് പല്ലി പ്രത്യക്ഷപ്പെട്ടത്. ആറടി നീളമുള്ള പല്ലിയാണിത്.
ലോകത്തിലെ ഏറ്റവും വലിയ പല്ലിയിനമാണ് കൊമഡോ ഡ്രാഗൺ.
ഇന്തോനേഷ്യയിലെ കൊമഡോ, റിങ്ക,ഫ്ളോർസ്, ഗില്ലി മോതാംഗ് എന്നീ ദ്വീപുകളിൽ കണ്ടുവരുന്നു.
ഏകദേശം 3 മീറ്റർ നീളം വെയ്ക്കുന്ന പല്ലിയിനമാണ് കൊമഡോ ഡ്രാഗൺ.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഐയുസിഎൻ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന ഒരു കോമഡോ ഡ്രാഗൺ പത്തടിവരെ നീളം വെയ്ക്കും. ഇവയുടെ ശരാശരി ഭാരം 90 മുതൽ 136 കിലോഗ്രാം വരെ.
മരങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ഏകദേശം അഞ്ച് വയസ് എത്തുന്നതോടെ ഇവ മരങ്ങളിൽ നിന്ന് വാസസ്ഥലം മാറ്റുകയാണ് പതിവ്.
മാംസഭോജികളാണ് ഇവ. മണിക്കൂറിൽ 19.3 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിവുള്ള പല്ലികളാണിവ. ഇരയെ പതിയിരുന്ന് പിടിക്കുന്ന സ്വാഭാവമാണ് ഇവയ്ക്ക്.
സാധാരണയായി അഴുകിയ മാംസങ്ങളോ മൃഗങ്ങളുടെ മൃതാവശിഷ്ടങ്ങളോ ആണ് ഇവ ഭക്ഷണമാക്കുന്നത്.