Read Time:51 Second
ബെംഗളുരു: സബേർബൻ റെയിൽവേ പദ്ധതിയുടെ ഭാഗമായി കന്റോൺമെന്റ്- വൈറ്റ് ഫീൽഡ് റെയിൽവേ പാത നാലു വരിയാക്കി വികസിപ്പിക്കുന്ന പ്രവർത്തികൾ അടുത്ത വർഷം മാർച്ചിൽ പൂർത്തിയാകും.
നിലവിലുള്ള 2 വരി പാതയ്ക്ക് പുറമെയാണ് 2 വരി കൂടെ അധികമായി നിർമ്മിക്കുന്നത്.
ബെംഗളുരു ഈസ്റ്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, ഹൂഡി സ്റ്റേഷനുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.
25 കിലോ മീറ്റർ ദൂരം വരുന്ന പാതയുടെ വികസനം പൂർത്തിയാകുന്നതോടെ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ദീർഘ ദൂര ട്രെയിൻ പിടിച്ചിടുന്നത് കുറയും.