കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടി; 21 പേർ അറസ്റ്റിൽ 

0 0
Read Time:1 Minute, 8 Second

ബെംഗളൂരു : കഴിഞ്ഞ ദിവസം നടന്ന കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് യാദ്ഗിർ, കലബുറഗി ജില്ലകളിൽ നിന്നും 21 പേർ അറസ്റ്റിലായി.

കോപ്പിയടിച്ചവരും ഇതിന് സഹായിച്ചവരുമാണ് അറസ്റ്റിലായത്.

യാദ്ഗിറിൽ ഒമ്പതുപേരെയും കലബുറഗിയിൽ 12 പേരെയുമാണ് പിടികൂടിയത്.

ഇതിൽ മൂന്നുപേർ ശനിയാഴ്ചതന്നെ പിടിയിലായിരുന്നു. യാദ്ഗിറിൽ അറസ്റ്റിലായവരിൽ എട്ടുപേർ കലബുറഗി അഫ്‌സൽപുർ സ്വദേശികളും ഒരാൾ വിജയപുര സ്വദേശിയുമാണ്.

ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

സംസ്ഥാനത്തെ 350 പരീക്ഷാകേന്ദ്രങ്ങളിലായി വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടന്ന പരീക്ഷകളിലാണ് കോപ്പിയടിയുണ്ടായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts