Read Time:1 Minute, 15 Second
ബെംഗളൂരു: നഗര ചലനം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ, ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നായ ബംഗളൂരു അതിന്റെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൽ മുന്നേറുകയാണ്.
എന്നാൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുള്ള ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ മെട്രോ മിത്ര ആപ്പിന് വേണ്ടത്ര പ്രചാരണം ലഭിക്കാത്തത് തിരിച്ചടിയാകുന്നു.
സെപ്റ്റംബർ 27 നാണ് ആപ്പ് പ്രവർത്തനം ആരംഭിച്ചത് എന്നാൽ ഒരുമാസം പിന്നിട്ടിട്ടും പ്രതീക്ഷിച്ച പ്രതികരണം ആപ്പിന് ലഭിച്ചിട്ടില്ല. മെട്രോകളിലും ട്രെയിനുകളിലും ഇത് സംബന്ധിച്ച പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ ബി.എം.ആർ.സി തയ്യാറെടുക്കുകയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്