Read Time:1 Minute, 9 Second
ബെംഗളൂരു : മൊബൈൽ ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നതിന് രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കി.
ചിക്കബല്ലാപുര ചിത്തവലഹള്ളി സ്വദേശി രാമാഞ്ജിനപ്പയുടെ മകൻ ലോകേഷാണ് (15) വീടിനുസമീപം മരത്തിൽ തൂങ്ങിമരിച്ചത്.
ഗൗരിബിദനൂർ എസ്.ഇ.എസ്. ഗവ.സ്കൂളിലെ വിദ്യാർഥിയാണ്.
മൊബൈൽ ഫോൺ ആസക്തി ഒഴിവാക്കി പഠനത്തിൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ലോകേഷിനോട് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ലോകേഷും അച്ഛനും തമ്മിൽ വഴക്കുണ്ടായി.
തുടർന്ന് ലോകേഷ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി.
ഇതിനുപിന്നാലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്ന് ചിക്കബല്ലാപുര ഗൗരിബിദനൂർ റൂറൽ പോലീസ് അറിയിച്ചു.