എട്ടാം ക്ലാസുകാരനെ ലഹരി നല്കി ക്ലാസ്മുറിയില്‍ വെച്ചും കാറില്‍ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
യുഎസിലെ മിഡില്‍ സ്കൂള്‍ മുൻ അധ്യാപകയായ 31 വയസുകാരി മെലിസ മേരി കര്‍ട്ടിസ് എട്ട് വര്‍ഷത്തിന് ശേഷമാണ്പിടിയിലായത്.
14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നല്കി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്.
2015ല്‍ ആണ് അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായ 14 കാരനെ പീഡിപ്പിച്ചത്.
അന്ന് മെലിസ മേരി കര്‍ട്ടിസിന് 22 വയസും പീഡനത്തിനിരയായ കുട്ടിക്ക് 14 വയസുമായിരുന്നു.
മിഡില്‍ സ്കൂള്‍ അധ്യാപികയായിരുന്ന ഇവര്‍ വിദ്യാര്‍ത്ഥിയെ മദ്യവും കഞ്ചാവും നല്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
സ്കൂളിലും അധ്യാപികയുടെ വാഹനത്തിലും വിവിധ വീടുകളില്‍ വെച്ചും 2015 ജനുവരി മുതല്‍ മെയ് വരെ അധ്യാപിക കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍