ബെംഗളൂരു: നഗരം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ.
ദീപാവലിയോട് അനുബന്ധിച്ച് ബംഗളുരുവിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഇന്ന് നടക്കും.
ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ദീപാവലിക്കുണ്ട്.
ഇതിനോടകം പല വീടുകളിലും വിളക്കുകളും ചെരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് കഴിഞ്ഞു.
തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ദീപാവലി ഐതിഹ്യം.
പ്രതീക്ഷിച്ചതിലും മികച്ച കച്ചവടമാണ് ബംഗളുരുവിലെ പല മാർക്കറ്റുകളിലും ലഭിച്ചത്.
അതേസമയം ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി നിയന്ത്രിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.
ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.