Read Time:59 Second
ബംഗളൂരു: പ്രണയത്തിലായിരുന്ന യുവാവ് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി.
ഹാസനിലെ അജിലിന് സമീപം കുന്തിബെട്ടയിലാണ് സംഭവം. സുചിത്ര (21) ആണ് കൊല്ലപ്പെട്ട പ്രണയിനി. തേജസ് ആണ് പ്രതി.
ഇരുവരും ഹാസനു സമീപം മൊസാലെ ഹൊസള്ളി സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്.
എന്നാൽ ഇരുവരും തമ്മിൽ വഴക്ക് നടക്കുകയും തുടർന്ന് പെൺകുട്ടിയോട് സംസാരിക്കുകയും വേണം എന്ന് പറഞ്ഞ് അവൻ അവളെ അടുത്തുള്ള കുന്തി മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവെച്ച് അയാൾ അവളെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.