Read Time:1 Minute, 6 Second
ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് (എ ഐ ഇ) മംഗളൂരുവിനും ബെംഗളൂരുവിനുമിടയിൽ രണ്ട് സർവീസ് കൂടി ആരംഭിച്ചു, ഇതോടെ രണ്ട് നഗരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.
മംഗലാപുരത്ത് നിന്ന് സംസ്ഥാന തലസ്ഥാനത്തേക്ക് ആകെ ഏഴ് വിമാനങ്ങളുണ്ടാകുമെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
IX 782 എന്ന ഉദ്ഘാടന വിമാനം ചൊവ്വാഴ്ച മുതൽ സർവീസ് ആരംഭിച്ചു. രണ്ടാമത്തെ വിമാനം IX1795 കണ്ണൂർ-ബെംഗളൂരു-മംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുന്നത്.
പുതിയ വിമാനം സർവീസ് ആരംഭിച്ചപ്പോൾ, വിമാനത്താവളം പതിവ് ജലപീരങ്കി സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. വിമാനത്തിലെ ആദ്യ ബാച്ച് യാത്രക്കാർക്ക് ഊഷ്മളമായ സ്വീകരണം നൽകി.