ബെംഗളൂരു: കളിപ്പാട്ടങ്ങളുടെയും ഇലക്ട്രോണിക് സാധനങ്ങളുടെയും ഗോഡൗണിൽ തീപിടിത്തം.
ആർ മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പാർപേട്ടിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഗോഡൗണിലാണ് അപകടം ഉണ്ടായത്.
തുടർന്ന് തീ നാലാം നിലയിലേക്ക് പടരുകയായിരുന്നു.
അപകടത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല.
തീ അണയ്ക്കാൻ അഞ്ച് ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
അഗ്നിശമന സേനയെ വിവരമറിയിച്ചിട്ടും ജീവനക്കാർ എത്താൻ ഒരു മണിക്കൂർ വൈകി എന്നും ആക്ഷേപമുണ്ട്.
കുറച്ചു നേരം തീ അണയ്ക്കാൻ ഓപ്പറേഷൻ ചെയ്തിട്ടും വെള്ളം തീർന്നെന്നും നാട്ടുകാർ പറയുന്നു.
ഇതോടെ കെട്ടിടത്തിന്റെ നാലാം നിലയിലേക്കും തീ പടർന്നതോടെ അഗ്നിശമന സേനയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.
ഏറെനേരത്തെ പരിശ്രമത്തിന് ശേഷം അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.