Read Time:1 Minute, 1 Second
ബെംഗളൂരു: മസ്കറ്റില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ടോയ്ലറ്റിൽ ഇരുന്ന് പുകവലിച്ച യുവാവ് പിടിയിൽ.
ബെംഗളൂരു സ്വദേശിയായ കബീര്‍ സെയ്ഫ് റിസവി എന്ന യുവാവാണ് പിടിയിലായത്.
മസ്കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്.
ടോയ്ലറ്റില് നിന്നിറങ്ങിയ ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയും സഹര്‍ പോലീസിന് കൈമാറുകയുമായിരുന്നു.
ഇയാളില്‍ നിന്ന് ലൈറ്റര്‍, സിഗരറ്റ് പാക്കറ്റ്, കേടുപാട് സംഭവിച്ച ഓക്സിജന്‍ കിറ്റ് എന്നിവ പിടികൂടി.
ഐപിസി 336 വകുപ്പ് ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.