ബെംഗളുരു: മകളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവാവിനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി.
യുവാവിനെ കത്തികൊണ്ട് കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിനെ അശോകനഗർ പോലീസ് അറസ്റ്റ് ചെയ്തു.
വിനായക് നഗർ വിൽസൺ ഗാർഡനിലെ താമസക്കാരനായ മഞ്ജുനാഥിനെയാണ് ഡേവിഡിനെ (22) കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവറായ മഞ്ജുനാഥിന്റെ മകൾ മരിച്ച ഡേവിഡുമായി പ്രണയത്തിലായിരുന്നു.
കുറച്ച് മാസങ്ങളായി ഇരുവരും ഡേറ്റിംഗിലായിരുന്നു.
ഇതിനിടെ വിവാഹം നടത്തണമെന്ന് പിതാവ് മഞ്ജുനാഥിനോട് ഡേവിഡ് വിവാഹാഭ്യർഥന നടത്തിയിരുന്നു.
ഇതിന് പ്രതി സമ്മതിച്ചില്ല. ഇരുവരും തമ്മിൽ കുറച്ച് ദിവസത്തേക്ക് വാക്ക് തർക്കമുണ്ടായിരുന്നു.
വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ മകൾക്കൊപ്പമുള്ള ഫോട്ടോയും വീഡിയോയും വൈറലാക്കുമെന്ന് ഡേവിഡ് ഭീഷണിപ്പെടുത്തിയിരുന്നു.
മകളുടെ മാനം പോകുമെന്നും ഭാവി തകരുമെന്നും കരുതിയ മഞ്ജുനാഥ് കഴിഞ്ഞ ദിവസം വൈകിട്ട് അശോക നഗറിലെ സുബ്ബണ്ണ ഗാർഡനു സമീപം ഡേവിഡിനെ വിളിച്ചു വരുത്തി.
സംസാരത്തിനിടയിൽ പെട്ടെന്ന് ഡേവിഡിനെ കത്തികൊണ്ട് കുത്തി.
അവിടെയുണ്ടായിരുന്ന ഹോളോബോക്സ് കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി.
കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്തു വരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.