Read Time:50 Second
ബെംഗളൂരു : നാലു വർഷത്തിനിടെ സംസ്ഥാനത്തിൽനിന്നും 6765 കുട്ടികൾ അസ്വാഭാവിക മരണത്തിന് ഇരയായതായി ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്ക് .
മൈസൂരു കേന്ദ്രീകരിച്ചുള്ള സന്നദ്ധ സംഘടനയായ ഒഡനടി സേവാ സംഘെയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇതുള്ളത് .
2019-2022 വരെയുള്ള കണക്കുകളാണിത് . 2019 ൽ 1574, 2020 ൽ 1534, 2021ൽ 1728, 2022ൽ 1929 എന്നിങ്ങനെയാണ് അസ്വാഭാവിക മരണത്തിന് ഇടയായ 18 വയസിന് താഴെയുള്ളവരുടെ എണ്ണം .
റോഡ് അപകടം , മുങ്ങിമരണം , പാമ്പുകടി , ഷോക്കേറ്റുമരണം തുടങ്ങിയവയാണ് ഇതിൽ കൂടുതലും