ജമ്മുകശ്മീരിലെ ഗന്ധര്‍ബാലില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു.
പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്..
എസ് വിഘ്നേഷ് ,കെ.രാഹുല്‍ ,ആര്‍ അനില്‍ ,എസ്.സുധീഷ് എന്നിവരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് മലയാളികള്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.
ശ്രീനഗര്‍–ലേ ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേയ്ക്ക് മറിയുകയായിരുന്നു.
നാലുപേരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ കശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് അവാന്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
മൃതദേഹം സോനമാര്‍ഗ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണുള്ളത്.
കഴിഞ്ഞമാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്ന് അംഗ സംഘം കശ്മീരിലേയ്ക്ക് വിനോദയാത്ര പോയത്.
സോജില പാസില്‍ നിന്നും സോനമാര്‍ഗിലേയ്ക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു.
അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
മരിച്ച നാലുപേരും സുഹൃത്തുക്കളും സമീപ വീടുകളിലുള്ളവരുമാണ്.