ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് വ്യാജ ബോംബുഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ.
അനേകൽ ടൗണിൽ താമസിക്കുന്ന വിദ്യാറാണിയാണ് (32) അറസ്റ്റിലായത്.
ഭർത്താവിനെ കേസിൽപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ഓൺലൈനിൽ പരിചയപ്പെട്ട ആൺസുഹൃത്തുക്കളോട് വിദ്യാറാണി പതിവായി ചാറ്റുചെയ്യുന്നത് ശ്രദ്ധയിൽപെട്ട ഭർത്താവ് കിരൺ മല്ലപ്പ ഇവരുടെ ഫോൺ തകർത്തിരുന്നു.
ഇതിന്റെ പ്രതികാരമായാണ് ഭർത്താവിനെ കേസിൽക്കുടുക്കാൻ ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു.
ഇവരുടെ ഓൺലൈൻ സുഹൃത്താണ് വ്യാജസന്ദേശം തയ്യാറാക്കി നൽകിയത്.
തുടർന്ന് സന്ദേശം ഭർത്താവിന്റെ ഫോണിലെ വാട്സാപ്പ് വഴി പോലീസിന് കൈമാറുകയായിരുന്നു.
സന്ദേശത്തിന്റെ ഉറവിടംതേടി വീട്ടിലെത്തിയ പോലീസ് വിദ്യാറാണിയെ ചോദ്യം ചെയ്തു.
ഇവർ കുറ്റം സമ്മതിച്ചതോടെ അറസ്റ്റുചെയ്തു. ഇവരുടെ രണ്ട് ആൺസുഹൃത്തുക്കളുടെപേരിൽ കേസെടുത്തതായും പോലീസ് അറിയിച്ചു.