0
0
Read Time:53 Second
കര്‍ണാടകയിലും തമിഴ്നാട്ടിലും ഭൂചലനം. കര്‍ണാടകയിലെ വിജയപുരയിലും തമിഴ്നാട് ചെങ്കല്പെട്ടിലുമാണ് ഭൂചലനമുണ്ടായത്.
പുലര്‍ച്ചെ 6.52-നാണ് കര്‍ണാടകയിൽ ഭൂചലനമുണ്ടായത് . റിക്ടര്‍ സ്കെയിലില്‍ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, തമിഴ്നാട്ടിൽ റിക്ടര്‍ സ്കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. സംഭവങ്ങളിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല