Read Time:1 Minute, 13 Second
ബംഗളൂരു: ബംഗളൂരുവിലെ കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ സ്ത്രീയ്ക്ക് നേരെ അതിക്രമം.
തിരക്കേറിയ സമയത്ത് ലോകേഷ് അച്ചാർ എന്നയാളാണ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം അരങ്ങേറിയത്.
പ്രതി ആൾക്കൂട്ടത്തെ മുതലെടുത്ത് യുവതിയെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു .
എന്നാൽ, യുവതി നിലവിളിച്ചതോടെ സംഭവം മെട്രോ സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽ പെടുകയും പ്രതിയെ ഉടൻ പിടികൂടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ലോകേഷ് അച്ചാറിന് മോഷണ ചരിത്രമുണ്ടെന്നും മുൻ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ആളാണെന്നും കണ്ടെത്തി.
ഔപചാരികമായി പരാതി നൽകാൻ ഇരയായ യുവതി വിമുഖത കാട്ടിയെങ്കിലും, പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്