Read Time:1 Minute, 4 Second
ബെംഗളൂരു: ചിക്കബെല്ലാപുര ചിന്താമണി താലൂക്കിൽ നൈന്ദ്രഹള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.
കോലാർ താലൂക്കിലെ ചന്നസാന്ദ്ര ഗ്രാമത്തിൽ താമസിക്കുന്ന സുബ്രമണി (55), ഗായിത്രമ്മ (50) എന്നിവരാണ് മരിച്ചത്.
ഇരുചക്രവാഹനത്തിൽ നൈന്ദ്രഹള്ളി ഗ്രാമത്തിൽ ഒരു തിഥി പരിപാടിക്ക് പോകുകയായിരുന്നു ദമ്പതികൾ.
ഈ സമയം അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിച്ച് അപകടത്തിൽ പെടുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിന്താമണി റൂറൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസെടുത്തു.