തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സാമന്ത.
തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
തന്റെ പേരില്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസും ആരംഭിച്ചിരിക്കുകയാണ് സാമന്ത.
ത്രലാല മൂവിംഗ് പിക്ചേഴ്സ് എന്ന പേരിലാണ് പുതിയ സംരംഭം.
കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം സാമന്ത പങ്കുവച്ചത്.
ഇപ്പോഴിതാ സാമന്തയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മുൻപ് JFWനു നല്കിയ അഭിമുഖത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
റാപ്പിഡ്-ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്സ്? ഏതു തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനു ഉത്തരം നല്‍കുകയായിരുന്നു സാമന്ത.
‘സെക്സ് എന്നായിരുന്നു മറുപടി. എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാം,” എന്നായിരുന്നു സാമന്തയുടെ പറഞ്ഞത്.
സാമന്തയുടെ മറുപടിയ്ക്ക് താരത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.
‘സാം റിയലാണ്, ലൈംഗികത തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്?,’ എന്നാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്.
തെന്നിന്ത്യയില്‍ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും.
നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബറില്‍ ഇരുവരും വിവാഹിതരായി.
എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വേര്‍പിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വേര്‍പിരിയല്‍ അത്ര സുഖകരമായ വാര്‍ത്തയായിരുന്നില്ല അവരുടെ ആരാധകര്‍ക്ക്.