ബെംഗളൂരു: നഗരത്തിലെ കസുവിനഹള്ളിയിലുള്ള സമൃദ്ധി അപ്പാർട്ട്മെന്റിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി കാറിടിച്ച് മരിച്ചു.
മനുഷ്യത്വരഹിതമായ സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ജോഗ് ജുതാറിലെ അർബിന-അനിത ദമ്പതികളുടെ മൂന്നുവയസ്സുകാരിയാണ് മരിച്ചത്. കസുവിനഹള്ളിയിലെ സമൃദ്ധി അപ്പാർട്ട്മെന്റിൽ ഡിസംബർ 10ന് നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്.
കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുകളിലൂടെ ഡ്രൈവർ കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന കാര്‍ റോഡില്‍ ഇരിക്കുന്ന കുട്ടിയെ ഇടിക്കുകയും താഴെ വീണ കുട്ടിയുടെ മുകളിലൂടെ കാറിന്റെ കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു
ഈ സാഹചര്യത്തിലാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം അറിയാതെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
എന്നാൽ കുട്ടിയുടെ ശരീരത്തിൽ ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സിസിടിവി പരിശോധിച്ചു. പിന്നീടാണ് അപകടത്തിന്റെ യഥാർത്ഥ സ്ഥിതി മനസിലായത്.
ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നറിഞ്ഞതോടെ സുമൻ എന്ന ഡ്രൈവർക്കെതിരെ ബെല്ലന്തൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.