ചെന്നൈ: നഗരത്തിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ചെന്നൈ-നെല്ലൈ വന്ദേ ഭാരത് ട്രെയിൻ ഇരു ദിശകളിലേക്കും റദ്ദാക്കി.
തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലാണ് കഴിഞ്ഞ ദിവസം മുതൽ കനത്ത മഴ പെയ്യുന്നത്.
തൽഫലമായി, പലയിടങ്ങളും വെള്ളത്തിനടിയിലായി. മഴയിൽ കോവിൽപട്ടിയിലെ എല്ലായിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു.
ഇതുമൂലം ട്രെയിനുകൾ ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്. തിരുനെൽവേലിയും വെള്ളത്തിനടിയിലാണ്. ഇതോടെ ചെന്നൈ-നെല്ലൈ, നെല്ലായി-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ സർവീസ് ഇന്ന് റദ്ദാക്കി.
നിസാമുദ്ദീൻ-കന്യാകുമാരി എക്സ്പ്രസിനും മുത്തുനഗർ എക്സ്പ്രസ് ട്രെയിനിനും കോവിൽപട്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്. കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ ചാതുർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്.
മഴയും വെള്ളപ്പൊക്കവും കാരണം റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചതിനാൽ ട്രെയിൻ യാത്രക്കാർ സ്വന്തം നാട്ടിലെത്താൻ പാടുപെടുകയാണ്