Read Time:1 Minute, 19 Second
ചെന്നൈ: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐസിഎഫ് കോളനിയിലെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളുടെ ഭാര്യയാണ് കൊല്ലപ്പെട്ട നന്ദിനി (26).
ബന്ധുവിന്റെ ശവസംസ്കാരം നടത്താനെത്തിയ യുവതിയെ ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു.
മരിച്ച എസ് നന്ദിനിയുടെ ഭർത്താവ് സതീഷ് കുമാർ 2020ൽ റൗഡിയായ ‘ബോണ്ട’ ബാലാജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പരിചയക്കാരനോട് സംസാരിച്ചുകൊണ്ട് ബൈക്കിൽ പോവുകയായിരുന്ന നന്ദിനിയെ ഏതാനും പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ ബാലാജിയുടെ സഹോദരങ്ങളായ അറുമുഖം, ശ്രീനിവാസൻ എന്നിവരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.