ചെന്നൈയിൽ നിന്ന് തെക്കൻ ജില്ലകളിലേക്ക് യാത്ര തിരിച്ച വാഹനങ്ങളിലെ യാത്രക്കാർ ദുരിതത്തിൽ. 17, 18 തീയതികളിൽ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് അതിശക്തമായ മഴ ലഭിച്ചത്. ചെന്നൈയിൽ പരക്കെ മഴ പെയ്യുന്ന സാഹചര്യത്തിൽ പലയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ഇതുമൂലം ദേശീയ പാതകളിൽ പലയിടത്തും വെള്ളം കയറി തകർന്നു. എന്നാൽ ചെന്നൈയിൽ നിന്ന് തെക്കൻ ജില്ലകളിലേക്ക് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ പതിവുപോലെ ഓമ്നി ബസുകൾ സർവീസ് നടത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ആറേൽ എന്ന സ്ഥലത്തിന് സമീപത്തെ പാലം വെള്ളപ്പൊക്കത്തിൽ തകർന്നത്. ഇതുമൂലം 20 ഓമ്നി ബസുകൾ പാതിവഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് ദിവസമായി ഗതാഗത സൗകര്യമില്ലാതെ ഓമ്നി ബസുകൾക്കുള്ളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത്.
തിരുപ്പോറൈ ഗ്രാമത്തിന് സമീപം ബസുകൾ നിർത്തിയതിനാൽ 500 യാത്രക്കാർ വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ 2 ദിവസമായി അവിടെ കുടുങ്ങിക്കിടക്കുകന്നത്.
ഓമ്നി ബസുകൾക്കുള്ളിൽ ഇരുന്ന് ദുരിതത്തിലായ യാത്രക്കാർക്ക് കഴിഞ്ഞ 2 ദിവസമായി തിരുപ്പൊറൈ ഗ്രാമവാസികൾ സഹായമെത്തിക്കുന്നുണ്ട്. എന്നാൽ, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാതെ സ്ത്രീ യാത്രക്കാർ ദുരിതത്തിലാണ്.