Read Time:48 Second
ബെംഗളൂരു: മൂടൽ മഞ്ഞിനെ തുടർന്ന് ബെംഗളൂരു വിമാനത്താവള റോഡിൽ അപകടങ്ങൾ പതിവാകുന്നു.
കഴിഞ്ഞ ദിവസം ചിക്കജാല മേൽപ്പാലത്തിന് സമീപം 6 കാറുകൾ കൂട്ടിയിടിച്ച് ഒട്ടേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു.
മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെ വാൻ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം.
പുറകെ വന്ന കാറുകൾ ഇതോടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ തകർന്നു.
കഴിഞ്ഞ ദിവസങ്ങളിലായി മൂടൽ മഞ്ഞിനെ തുടർന്ന് പുലർച്ചെയും രാത്രിയും എവിടെ അപകടങ്ങൾ കൂടുതലാണ്