സനാതന ധർമ വിവാദത്തിൽ പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി 

0 0
Read Time:1 Minute, 48 Second

ബെംഗളുരു: സനാതന ധര്‍മം സംബന്ധിച്ച വിവാദത്തില്‍ പ്രസ്താവനയുമായി ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര.

ഹിന്ദുമതം എന്നത് ആര് സ്ഥാപിച്ചതാണെന്ന ചോദ്യമാണ് അദ്ദേഹമുയര്‍ത്തിയത്.

തുമകുരുവിലെ കൊരട്ടഗരെയിലെ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പല മതങ്ങളെയും അവയുടെ ഉദ്ഭവത്തെയും കുറിച്ചറിയാമെന്നും എന്നാല്‍, ഹിന്ദു ധര്‍മ എങ്ങനെ രൂപപ്പെട്ടുവെന്ന് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് പല മതങ്ങളുമുണ്ട്. എപ്പോഴാണ് ഹിന്ദു ധര്‍മ ഉണ്ടായത്? എവിടെയാണ് അത് ഉണ്ടായത്? അത് ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്. ബുദ്ധമതവും ജൈനമതവും ഈ രാജ്യത്താണ് പിറന്നത്. ഇസ്‍ലാമും ക്രൈസ്തവതയും പുറത്തുനിന്ന് വന്നതാണ്.

ഇതേക്കുറിച്ച്‌ വിശകലനം നടത്തുന്നത് നല്ല കാര്യമാണ് -പരമേശ്വര പറഞ്ഞു. എല്ലാ മതങ്ങളുടെയും അടിസ്ഥാനമാണ് ഹിന്ദുത്വം നല്‍കുന്നതെന്ന് ബി.ജെ.പി പാര്‍ലമെന്റംഗം ഡി.വി. സദാനന്ദ ഗൗഡ പ്രതികരിച്ചു.

ഹിന്ദുത്വത്തിന്റെ വേരുകള്‍ കണ്ടെത്താനാവില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ളതാണത്. മറ്റു മതങ്ങള്‍ അതിനുശേഷം വന്നവയാണ്. ഹിന്ദുത്വത്തില്‍നിന്നാണ് വ്യത്യസ്ത മതങ്ങള്‍ ശാഖയായി വളര്‍ന്നതെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

 

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts