Read Time:49 Second
ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു.
മോഷ്ടിച്ച 50 ലാപ്ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും.
പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്.
മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.