0
0
Read Time:1 Minute, 5 Second
കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി.
തിരുവനന്തപുരം നെയ്യാറ്റിൻക്കര ചെങ്കൽ സ്വദേശി ക്രിസ്റ്റിൽരാജിനെയാണ് പോലീസ് പിടികൂടിയത്.
പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
പ്രതിയെ ആലുവ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്.
ആലുവ ചാത്തൻപുറത്താണ് ബിഹാർ സ്വദേശികളുടെ മകളായ ഒമ്പതുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായത്.
തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. കുട്ടി ചികിത്സയിൽ തുടരുകയാണ്.