0
0
Read Time:1 Minute, 3 Second
ചെന്നൈ : വെളുത്തുള്ളിവില കുത്തനെ ഉയർന്ന് കിലോയ്ക്ക് 350 രൂപയായി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 150 രൂപ വരെയാണ് ഉയർന്നത്.
തമിഴ്നാടിന്റെ വിവിധ ജില്ലകളിൽനിന്നും ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുമാണ് ചെന്നൈയിലെ കോയമ്പേട് മൊത്തവ്യാപാര ചന്തയിലേക്ക് വെളുത്തുള്ളി എത്തുന്നത്.
തുടർച്ചയായ മഴയിൽ കൃഷിനശിച്ചതിനെത്തുടർന്ന് ഇവിടേക്ക് വെളുത്തുള്ളി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം.
കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള. വരവ് വർധിച്ചാൽ മാത്രമേ വെളുത്തുള്ളിവില കുറയൂവെന്ന് വ്യാപാരികൾ പറഞ്ഞു.