Read Time:1 Minute, 15 Second
ചെന്നൈ : അനധികൃതമായി വീട്ടിൽ ഒരുലക്ഷം രൂപയുടെ പടക്കങ്ങൾ സൂക്ഷിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു .
നെസപ്പാക്കം കണ്ണദാസൻ സ്ട്രീറ്റിലെ വീട്ടിൽ പടക്കങ്ങൾ ഒളിപ്പിച്ച് വെച്ചതിന് സെൽവകുമാറി(38)നെയാണ് എം.ജി.ആർ. പോലീസ് അറസ്റ്റ് ചെയ്തത്.
വൻ ശബ്ദത്തിൽ പൊട്ടുന്നപടക്കങ്ങളാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. പടക്കങ്ങൾ രഹസ്യമായി പലർക്കും വില്പന നടത്താറുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഇയാളുടെ പകലിൽ നിന്നും പടക്കങ്ങൾ പിടിച്ചെടുത്ത പോലീസ് ആവശ്യമായ രേഖകളില്ലാതെ പടക്കങ്ങൾ സൂക്ഷിച്ചതിനാണ് സെൽവകുമാറിനെ അറസ്റ്റുചെയ്തതെന്നും എം.ജി.ആർ. പോലീസ് പറഞ്ഞു.
അറസ്റ്റിലായ സെൽവകുമാറിനെ എഗ്മോർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി സെൽവകുമാറിനെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.