ചെന്നൈ: നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ നടൻ വിജയ്ക്ക് നേരെ അജ്ഞാതന്റെ ചെരുപ്പേറ്.
ചെരുപ്പേറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. വിജയ് ആരാധകരെ ഇത് ചൊടിപ്പിച്ചിട്ടുണ്ട്.
This is unwanted things at funeral. pic.twitter.com/DQANBcToSB
— T J V🃏 (@TrollJokarVijay) December 28, 2023
ക്യാപ്റ്റന് അന്തിമോപചാരം അർപ്പിച്ചതിന് ശേഷം തിരിച്ചു പോകുന്നതിനിടെയാണ് നടന് നേരെ ചെരുപ്പേറുണ്ടായത്.
എന്നാൽ ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല.
വിജയകാന്തുമായി വളരെ അടുത്ത ബന്ധമായിരുന്നു വിജയ്ക്ക് ഉണ്ടായിരുന്നത്. നടന്റെ കരിയറിലെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു വിജയകാന്ത്.
1992-ൽ പുറത്തിറങ്ങിയ ‘നാളെയെ തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെയാണ് വിജയ് അരങ്ങേറ്റം കുറിച്ചതെങ്കിലും ക്യാപ്റ്റൻ ചിത്രമായ സെന്ധൂരപാണ്ടിയിലൂടെയാണ് നടൻ ശ്രദ്ധിക്കപ്പെടുന്നത്.