ബെംഗളൂരു: അമ്മയും മക്കളും വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ.
അമ്മ ശിവമ്മ (36), ഏഴുവയസ്സുള്ള മകളും 9 വയസ്സുള്ള മകനുമാണ് മരിച്ചത്.
ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത്.
മരിച്ച ശിവമ്മ 12 വർഷം മുമ്പാണ് വിവാഹിതയായത്.
ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ഭാര്യയും ഭർത്താവും നല്ല സ്നേഹത്തിൽ ആയിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
മരണത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല.
മരിച്ച ശിവമ്മയുടെ ഭർത്താവ് തുമകൂരിലെ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു.
ഒരു മാസം മുമ്പ് ഇയാൾ തുംകൂരിലെ ഒരു ബേക്കറിയിൽ ജോലിക്ക് പോയി.
തിങ്കളാഴ്ച വൈകുന്നേരം ഒരു വീഡിയോ കോൾ ചെയ്ത് ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്നതായി പറയുന്നു.
തുമകൂരിൽ നിന്ന് ഹാസനിലേക്ക് വരാമെന്നും പറഞ്ഞിരുന്നു.
ഹാസനിലെത്തിയ ശേഷം 3-4 തവണ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
പിന്നീട് വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.
എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഡോർ ലോക്ക് ആയതു കൊണ്ട് അവർ പുറത്തു പോയത് എന്ന് കരുതി ഇയാൾ കുറച്ചു നേരം വീടിനു സമീപം കാത്ത് ഇരുന്നു.
തുടർന്ന് ഏറെ നേരം കഴിഞ്ഞും കാണാതായതോടെ വാതിൽ തുറന്നപ്പോഴാണ് ആത്മഹത്യ ചെയ്തതായി മനസിലായതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.